/kalakaumudi/media/media_files/2025/07/18/collapsed-2025-07-18-12-14-21.jpg)
പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണു.പത്തനംതിട്ട കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്ന് വീണത്.രണ്ടു വര്‍ഷത്തോളമായി ഈ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. പൊളിച്ചുമാറ്റാന്‍വെച്ച കെട്ടിടമാണ് തകര്‍ന്നത് വീണത്.കഴിഞ്ഞ ദിവസം രാത്രി നല്ല മഴയുണ്ടായിരുന്നു.രാത്രിയാണ് കെട്ടിടം തകര്‍ന്നു വീണതെന്നാണ് വിവരം.രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കാണുന്നത്.കെട്ടിടം ഇടിഞ്ഞുവീണത് രാത്രിയായതിനാലും ഉപയോഗിക്കാതിരുന്ന കെട്ടിടമായതിനാലും വലിയ അപകടമാണ് ഒഴിവായത്.കെട്ടിടത്തിന് 80 വര്‍ഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് സ്‌കൂളിലെ അധ്യാപകന്‍ പറയുന്നത്.കെട്ടിടം പൊളിച്ച് കുട്ടികള്‍ക്ക് കളിക്കാന്‍ സ്റ്റേഡിയം പണിയാനിരിക്കെയാണ് കെട്ടിടം പൊളിഞ്ഞ് വീണത്.