കൂത്താട്ടുകുളത്ത് വന്‍ അപകടം; ആറ് വാ​ഹനങ്ങൾ കൂട്ടിയിടിച്ചു

ഇതോടെ തൊട്ടുപിന്നാലെയുണ്ടായിരുന്ന പിക്ക് അപ്പ് വാൻ, അതിന് പിന്നിലുണ്ടായിരുന്ന വാൻ, ടിപ്പർ ലോറി, കെ.എസ്.ആർ.ടി.സി. ബസ്, കാർ എന്നിവ തമ്മിൽ കൂട്ടിയിടിച്ചു. ടിപ്പർ ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഭാ​ഗം തകർന്നിട്ടുണ്ട്.

author-image
Vishnupriya
New Update
accident
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: എം.സി. റോഡിൽ കൂത്താട്ടുകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആർ.ടി.സി., ടിപ്പർ എന്നിവയുൾപ്പെടെയുള്ള ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുപ്പത് പേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരിൽ അധികവും.

ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ തൊട്ടുപിന്നാലെയുണ്ടായിരുന്ന പിക്ക് അപ്പ് വാൻ, അതിന് പിന്നിലുണ്ടായിരുന്ന വാൻ, ടിപ്പർ ലോറി, കെ.എസ്.ആർ.ടി.സി. ബസ്, കാർ എന്നിവ തമ്മിൽ കൂട്ടിയിടിച്ചു. ടിപ്പർ ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഭാ​ഗം തകർന്നിട്ടുണ്ട്.

accident koothattukulam