/kalakaumudi/media/media_files/2025/01/17/EIq1duawNJz59QRNQhRO.jpg)
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു. കാട്ടാക്കടയില്‍ നിന്നു വിനോദ യാത്ര പോയ സ്‌കൂള്‍ കുട്ടികളായിരുന്നു ബസില്‍. തിരിച്ചുവരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.