/kalakaumudi/media/media_files/LRKMdmayIB5SaSFhGBvV.jpeg)
ആറ്റിങ്ങല്‍: സിനിമാ ലോകത്തെ സംഭവങ്ങള്‍ കൈയ്യുംകെട്ടി നോക്കിയിരുന്ന് സര്‍ക്കാര്‍ ആസ്വദിക്കുകയാണെന്നും കുറ്റപ്പെടുത്തി സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍. സാംസ്‌കാരിക കേരളത്തിലെ ഇന്നത്തെ സംഭവഗതികള്‍ കേരളത്തിന്റെ സാംസ്‌കാരിക മനസിനെ നൊമ്പരപ്പെടുത്തുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
ആറ്റിങ്ങലില്‍ ഡോ. പി. രാധാകൃഷ്ണന്‍ നായരുടെ 'മുള്ളുകള്‍ക്കിടയിലൂടെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അതിജീവന കഥ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വിവാദങ്ങള്‍ ഉണ്ടാക്കി ഒരു പരിഹാരവുമില്ലാതെ അനന്തമായി ഇങ്ങനെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിഷയത്തെ വിട്ടുകൊടുത്ത് ബന്ധപ്പെട്ടവരെല്ലാം കൈയ്യുംകെട്ടി നോക്കിയിരുന്ന് ആസ്വദിക്കുകയാണ്. വളരെ നിഭാഗ്യകരമാണതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലുള്ള ശരി- തെറ്റ് തീരുമാനിക്കാനുള്ള സമയം വൈകിയിരിക്കുകയാണ്. സര്‍ക്കാരിന് ഇതില്‍ നിര്‍ണ്ണായകമായ ചുമതലയുണ്ട്. വരുന്നവനും പോകുന്നവനും അടിക്കാനുള്ളതല്ല സാംസ്‌കാരിക ലോകം, പ്രത്യേകിച്ച് സിനിമാലോകം, സി. ദിവാകരന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
