/kalakaumudi/media/media_files/2025/08/30/c-k-ajanu-2025-08-30-20-22-22.jpg)
തിരുവനന്തപുരം: എന്‍ഡിഎ സഖ്യം വിടുന്നുവെന്ന് സി.കെ. ജാനു. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയുടെ സംസ്ഥാന കമ്മിറ്റിയിലാണു തീരുമാനം. എന്‍ഡിഎയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതിനാലാണു തീരുമാനമെന്ന് ജാനു പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ എന്‍ഡിഎയിലായിരുന്നു സി.കെ.ജാനു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു.
പിന്നീട് 2018ല്‍ ബിജെപി അവഗണിക്കുന്നു എന്നാരോപിച്ച് എന്‍ഡിഎ വിട്ടു. തുടര്‍ന്ന് എല്‍ഡിഎഫിനൊപ്പം ചേരാന്‍ സിപിഐയുടെ അന്നത്തെ സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയെങ്കിലും 2021ല്‍ വീണ്ടും എന്‍ഡിഎയില്‍ തിരിച്ചെത്തി.