/kalakaumudi/media/media_files/2026/01/29/touri-2026-01-29-13-40-01.jpg)
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര സാധ്യതയുള്ള കടൽത്തീരങ്ങളെ ക്രൂസ് ഉപയോഗിച്ചു ബന്ധപ്പെടുത്താൻ ലക്ഷ്യമിട്ടു സംസ്ഥാന ക്രൂസ് ടൂറിസം നയത്തിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ക്രൂസ് ടൂറിസത്തിനുള്ള പശ്ചാത്തല സൗകര്യം വിപുലീകരിക്കും. ക്രൂസ് സർവീസിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ നടപ്പാക്കും.
കൊച്ചി രാജ്യാന്തര തുറമുഖത്ത് ഇപ്പോൾ വലിയ ക്രൂസുകൾ അടുക്കുന്നുണ്ട്. സമീപഭാവിയിൽ വിഴിഞ്ഞത്തുമെത്തും.
ഇവിടങ്ങളിൽ വലിയ ക്രൂസുകളിൽ എത്തുന്ന വിനോദസഞ്ചാരികളെ ചെറു ക്രൂസുകളിൽ കേരളത്തിലെ വിവിധ കടൽത്തീരങ്ങളിൽ എത്തിക്കാൻ നയം വിഭാവനം ചെയ്യുന്നു.
കൂടാതെ കൊല്ലം, ആലപ്പുഴ, പൊന്നാനി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെയും ബേക്കലിനെയും ബന്ധിപ്പിക്കുന്ന വിപുലമായ ക്രൂസ് ശൃംഖല രൂപികരിക്കും.
വിനോദസഞ്ചാരത്തിനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തീരദേശമേഖലകളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതുമാണ് ക്രൂസ് ടൂറിസം നയമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
