/kalakaumudi/media/media_files/2026/01/22/stasha-2026-01-22-12-20-01.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വനം - വന്യജീവി വകുപ്പിൽ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ രൂപീകരിക്കാൻ തീരുമാനമായത്.
വനം വന്യജീവി വകുപ്പുമന്ത്രി എകെ. ശശീന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്.കല്ലാർ, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയിൽ, കൊട്ടിയൂർ, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷൻ രൂപീകരിക്കുക. കാസർകോട് ജില്ലയിൽ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനാണ് ബന്തടുക്കയിൽ രൂപീകരിക്കുന്നത്. വനം വന്യജീവി സംരക്ഷണം കൂടുതൽ കാര്യക്ഷമവും സുഗമവും ആക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകൾ രൂപീകരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
