cabinet meeting extended
മുഖ്യമന്ത്രി വിദേശത്തേക്ക് പോയ സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന മന്ത്രിസഭായോഗം മാറ്റിവെച്ചു. സ്വകാര്യ ആവശ്യത്തിനായി വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കുകയായിരുന്നു. അടുത്ത മന്ത്രിസഭാ യോഗ തീയതി പിന്നീട് അറിയിക്കും.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് വിദേശത്തേയ്ക്ക് യാത്ര പോയത്. 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. യാത്ര കഴിഞ്ഞ് 21ന് കേരളത്തില്‍ മടങ്ങിയെത്തും.മുഖ്യമന്ത്രിയുടേത് ഔദ്യോഗിക യാത്രയല്ലാത്തതിനാല്‍ സര്‍ക്കാര്‍ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. അതേ സമയം മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കെതിരെ കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.