financial assistance will be given to joys family
തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ഇന്ന് നടക്കുന്ന മന്ത്രിസഭായോ​ഗത്തിൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചേക്കും.രാവിലെ 11 മണിക്കാണ് മന്ത്രിസഭായോഗം.യോഗത്തിൽ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതടക്കം പരിഗണിക്കുമെന്നാണ് വിവരം.
10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം.ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനൽകാൻ നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും സൂചനയുണ്ട്.
അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തർക്കത്തിനിടെ നടക്കുന്ന കൂടിക്കാഴ്ചയിൽ റെയിൽവെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
