മലപ്പുറം: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എം.എസ്.എഫ് പ്രവർത്തകനായ യു.യു.സിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്‌ലാം അറബിക് കോളജിലെ യു.യു.സിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്.
ഷമ്മാസിനെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. ഷമ്മാസിന്റെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് ഷമ്മാസിനെ ഒരുസംഘം ആളുകൾ കൂട്ടിക്കൊണ്ടുപോയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
