/kalakaumudi/media/media_files/2025/01/28/dhcXlxv2eNg9bUi4LKVD.jpg)
ksu sfi
തൃശ്ശൂര്‍ : മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ കെ എസ് യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. സ്‌കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. മത്സരങ്ങള്‍ വളരെ വൈകിയാണ് തുടങ്ങിയിരുന്നത്. ഇത് എസ് എഫ് ഐ ചോദ്യംചെയ്തിരുന്നു. പിന്നാലെയാണ് ക്രൂരമായ രീതിയിലുളള ആക്രമണങ്ങളുണ്ടായത്.
കേരളാ വര്‍മ്മ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനെ കെഎസ് യു പ്രവര്‍ത്തകര്‍ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാര്‍ത്ഥിയെ കസേരകള്‍ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. കെഎസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്.
പിന്നാലെ പരസ്പരം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്. ഇതോടെ കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവം നിര്‍ത്തിവെച്ചു.
പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോകുംവഴിയുംആക്രമണമുണ്ടായി. കെ എസ് യു നേതാക്കളെ കൊണ്ടുപോയ ആംബുലന്‍സ് കൊരട്ടിയില്‍ വച്ച് ആക്രമിച്ചു.10 കെ എസ് യു പ്രവര്‍ത്തകര്‍ കൊരട്ടി സ്റ്റേഷനില്‍ തുടരുകയാണ്.
കെഎസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കലോത്സവം നിര്‍ത്തിവച്ചു.