സ്കൂൾ ബസുകളിൽ നാലു വശത്തായി ക്യാമറ സ്ഥാപിക്കണം : വിട്ടുവീഴ്‍ചയില്ലെന്നു ഗണേഷ് കുമാർ

ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ മേയ് മാസത്തിൽ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു

author-image
Rajesh T L
New Update
jweorjs

തിരുവനന്തപുരം: സ്കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ മേയ് മാസത്തിൽ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷ്ക്കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി. ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു.

news KB Ganeshkumar transport miniser kerala