പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ കണ്ണൂർ സ്വദേശിയായ ക്യാംപ് ഫോളോവർ കുഴഞ്ഞുവീണു മരിച്ചു

മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പ്രത്യേക ട്രയിനിൽ കണ്ണൂരിലേക്ക് തിരിച്ചുവരുമ്പോൾ ലുധിയാനയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
ravi

എ.രവി

Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂർ: പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ക്യാംപ് ഫോളോവർ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ മാങ്ങാട്ടുപറമ്പ് കെഎപി ക്യാപിലെ ക്യാംപ് ഫോളോവർ കോളയാട് പെരുവ സ്വദേശി ആക്കംമൂല ട്രൈബൽ കോളനിയിലെ എനിയേനി വീട്ടിൽ എ.രവിയാണ് (53) മരിച്ചത്.

മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പ്രത്യേക ട്രയിനിൽ കണ്ണൂരിലേക്ക് തിരിച്ചുവരുമ്പോൾ ലുധിയാനയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎപി ക്യാംപിലെ 180 അംഗങ്ങൾക്ക് ഒപ്പമാണ് രവി തിരഞ്ഞെടുപ്പ് ജോലിക്ക് പോയത്. ഭാര്യ: ഇന്ദിര. മക്കൾ: എ.സി.അഞ്ജന, അർച്ചന.

camp follower punjab election duty