/kalakaumudi/media/media_files/2025/07/16/nimisha-priya-today-2025-07-16-10-34-52.jpg)
കോഴിക്കോട് : യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പുതിയ പ്രതിസന്ധി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ നല്‍കുന്ന വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രചാരണം നടക്കുന്നത്.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ലെന്നും അവര്‍ അറിയിച്ചു. ദൈവനീതി നടപ്പാക്കണമെന്നാണ് അവര്‍ പറയുന്നത്. ഇനിയും ചര്‍ച്ച വേണ്ടിവരുമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാല്‍ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍വഴി നീക്കം നടത്തുന്നുണ്ട്.തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും.