കല്യാണം ഡിവോഴ്‌സായെന്നുവച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാൻ പറ്റുമോ; പി വി അൻവർ

''ഇത് പിന്നീട് പറയും, വോട്ട് എൽഡിഎഫിൽ നിന്നല്ല പോയതെന്ന് അവർ പറയട്ടെ, അപ്പോൾ ചെയ്ത ആളെ പറയാം, കല്യാണം പെട്ടെന്ന് ഡിവോഴ്‌സായയെന്ന് വെച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാൻ പറ്റുമോയെന്നും'' അൻവർ പറഞ്ഞു

author-image
Anagha Rajeev
New Update
pv anwar mla ldf

തിരുവനന്തപുരം: പുറത്തുകൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ എംഎൽഎ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്ന് പുറത്ത് പോയ വോട്ട് ആരുടേതാണെന്നറിയാം. അത് പിന്നീട് പറയാമെന്നും അൻവർ പറഞ്ഞു.

എന്നാൽ ആരാണ് വോട്ടുചെയ്തതെന്ന് അറിയാമെങ്കിൽ ഒളിപ്പിച്ചുവക്കുന്നതെന്തിനെന്ന് മാധ്യമ പ്രവർത്തകൾ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ; ''ഇത് പിന്നീട് പറയും, വോട്ട് എൽഡിഎഫിൽ നിന്നല്ല പോയതെന്ന് അവർ പറയട്ടെ, അപ്പോൾ ചെയ്ത ആളെ പറയാം, കല്യാണം പെട്ടെന്ന് ഡിവോഴ്‌സായയെന്ന് വെച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാൻ പറ്റുമോയെന്നും'' അൻവർ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടശേഷമായിരുന്നു അൻവറിന്റെ പ്രതികരണം. പൊലീസിനെതിരെയടക്കം താൻ പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്നും പി വി അൻവർ പറഞ്ഞു. ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PV Anwar