/kalakaumudi/media/media_files/2026/02/23/idda-2026-02-23-12-34-47.jpg)
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീൻ സമർപ്പിച്ചു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു.ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്.
ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനാജ് ബി നായർ, അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ സന്നിഹിതരായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
