മത്സരിക്കാൻ ഉടനില്ല, പ്രചാരണത്തിന് യുഡിഎഫിന്റെ ഒപ്പമുണ്ടാകും: രമേഷ് പിഷാരടി

രാഷ്ട്രീയ മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും രമേഷ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചു.

author-image
Vishnupriya
New Update
ra

രമേഷ് പിഷാരടി

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ  പാലക്കാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. രാഷ്ട്രീയ മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും രമേഷ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു യുഡിഎഫിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘നിയമസഭ ഉപതിരഞ്ഞെടുപ്പ്. മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും’’. പിഷാരടിയുടെ പോസ്റ്റ്

palakkadu election ramesh pisharadi