കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരം

കാന്‍ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവില്‍ നേടിയ നേട്ടങ്ങള്‍ തുടരാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

author-image
Vishnupriya
New Update
cann

അസീസ് നെടുമങ്ങാട്, ദിവ്യ പ്രഭ, കനി കുസൃതി, ഹൃദു ഹാറൂൺ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരങ്ങള്‍ കൈമാറി. കാന്‍ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവില്‍ നേടിയ നേട്ടങ്ങള്‍ തുടരാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

 കനി കുസൃതി,ദിവ്യാപ്രഭ,ഹൃദ്യ ഹാറൂണ്‍,അസീസ് നെടുമങ്ങാട് എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ സ്വാഗതമാശംസിച്ചു. എ എ റഹീം എം പി,മേയര്‍ ആര്യ രാജേന്ദ്രന്‍,അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖൊബ്രഗഡേ,സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ,സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ സംബന്ധിച്ചു.

kerala government cann awards