വർക്കലയിൽ കഞ്ചാവ് വേട്ട; മൂന്നു പേർ പിടിയിൽ

വർക്കല റെയിൽവെ സ്റ്റേഷനു സമീപത്തു നിന്നും പത്തുകിലോ കഞ്ചാവും കെ എൽ 16 എൽ 6105 എന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രാജേന്ദ്രൻ, ഉണ്ണി എന്നിവരെയും പൊലീസ് പിടികൂടി. ‌‌

author-image
Anagha Rajeev
New Update
vvvvvvvvv
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വർക്കല റെയിൽവെ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വേട്ട. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. റെയിൽവെ സ്റ്റേഷനു സമീപത്തു നിന്നും പത്തുകിലോ കഞ്ചാവും കെ എൽ 16 എൽ 6105 എന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രാജേന്ദ്രൻ, ഉണ്ണി എന്നിവരെയും പൊലീസ് കസ്റ്റടിയിലെടുത്തു ‌‌. ‌‌

ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും പൊലീസ് പിടികൂടി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സി ഐ ജി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.  

എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ആർ. മുകേഷ്‌കുമാർ, കെ. വി. വിനോദ്, എസ്. മധുസൂദനൻ നായർ, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഡി. എസ്. മനോജ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, മുഹമ്മദ് അലി,സുബിൻ, രജിത്ത്, അരുൺകുമാർ. എം. എം, ബസന്ത് കുമാർ, രജിത്. ആർ.നായർ എക്സൈസ് ഡ്രൈവർ രാജീവ് എന്നിവരും വർക്കല റെയിഞ്ച് ഇൻസ്പെക്ടർ സജീവും സംഘത്തിലുണ്ടായിരുന്നു.

varkala cannabis