/kalakaumudi/media/media_files/8cOdQiy5VJo6LwczHyBa.jpg)
ചേര്‍ത്തലയില്‍ രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ എക്‌സൈസ് പിടികൂടി. എക്‌സൈസിന്റെ രാത്രികാല പട്രോളിങ്ങിനിടെയാണ് 2 കിലോ 50 ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി മില്‍ട്ടന്‍ ദന്ദസേന വലയിലാക്കുന്നത്. അരൂക്കുറ്റി വടുതല ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കില്‍ വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. മില്‍ട്ടന്‍ സ്വദേശമായ ഒഡിഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ച് യുവാക്കള്‍ക്ക് വില്പന നടത്തിയിരുന്നത്. സമീപകാലത്തായി പൊലീസും, എക്‌സൈസും പിടികൂടുന്ന എന്‍ഡിപിഎസ് കേസുകളിലെ പ്രതികള്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിസി ഗിരീഷ് പറഞ്ഞു. പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് വി എം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിഷ്ണുദാസ്, വിപിന്‍ വി കെ, ഉമേഷ്, സീന മോള്‍ കെ എസ്, പ്രിവന്റീവ് ഓഫിസര്‍ ഡ്രൈവര്‍ വിപിന ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.