/kalakaumudi/media/media_files/2025/01/17/2WF8RygtuQrn9SU0FF6d.jpg)
Capsule
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിക്ക് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി. മേമല സ്വദേശി വസന്തയ്ക്കാണു ഗുളികയില്‍ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിനു നല്‍കിയ സിമോക്‌സ് ക്യാപ്‌സൂളിലായിരുന്നു സൂചി. ഗുളികക്കുള്ളില്‍ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്.
വിതുര പൊലീസിലും മെഡിക്കല്‍ ഓഫിസര്‍ക്കും വസന്ത പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അഡിഷനല്‍ ഡിഎച്ച്എസും ഡിഎംഒയും ഉള്‍പ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി.