കാർ 9000രൂപ, ഇരുചക്രവാഹനം 3500 രൂപ; കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു

സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെയാണ് ഇളവ്.കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്.

author-image
Greeshma Rakesh
New Update
KSRTC-DRIVING-SCHOOL

car 9000 rupees two wheeler 3500rs ksrtc driving school started

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷത വഹിച്ചു.

 മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെയാണ് ഇളവ്.കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം.കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരാണ് അധ്യാപകർ.സ്ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും.അതെസമയം  SC/ST വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.ഈ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായിരിക്കും. ഓരോ ജീവനും വിലപ്പെട്ടതാണ്.റോഡ് സുരക്ഷയ്ക്കാണ് മുൻഗണന,നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.

നല്ല ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകണമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ 14 എണ്ണം ഉടൻ ആരംഭിക്കും.ഡ്രൈവിംഗ് പഠിക്കുന്നതിന് ആവശ്യമായ മോക് ടെസ്റ്റ്, ആപ്പ് അടക്കമുള്ള സംവിധാനങ്ങൾ കൊണ്ടുവരും.റോഡപകടങ്ങൾ കുറയ്ക്കുകയാണ് ഈ സംരംഭത്തിൻറെ  ലക്ഷ്യം.ഡ്രൈവിംഗ് പഠിക്കുന്നതിന് എളുപ്പ വഴികൾ സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

ksrtc driving school CM Pinarayi viajan kb ganesh kumar ksrtc