നെട്ടൂരില്‍ കാര്‍ പുഴയിലേക്ക് വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നാല് യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

author-image
Rajesh T L
New Update
accident
Listen to this article
0.75x1x1.5x
00:00/ 00:00

മരട്: നെട്ടൂര്‍ ടൊയോട്ട ഷോറൂമിന് സമീപം നന്‍മ അണ്ടര്‍പാസില്‍ കാര്‍ തിരിക്കുന്നതിനിടെ പുഴയിലേക്ക് വീണു. നാല് യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചിലവന്നൂര്‍ സ്വദേശിനിയുടേതാണ് കാര്‍. ഞായര്‍ രാത്രി 7.30 യോടെയാണ് സംഭവം.

വോക്‌സ് വാഗണ്‍ ഓട്ടോമാറ്റിക് കാര്‍ ആണ് പുഴയിലേക്ക് വീണത്. ആഴം കുറവായതിനാല്‍ മറ്റ് പരിക്കുകളൊന്നുമില്ല. അണ്ടര്‍ പാസിലെ കട്ടിങ്ങ് കണ്ട് കാര്‍ തിരിച്ച് റിവേഴ്‌സ് എടുത്ത് മുന്നോട്ട് തിരിക്കുന്നതിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് കണ്ണൂര്‍ സ്വദേശി ഡ്രൈവര്‍ ജിന്റോ പറഞ്ഞു. കാര്‍ അല്‍പനേരം ഗ്രില്ലില്‍ കാര്‍ തങ്ങിനിന്നു യാത്രക്കാര്‍ ഇറങ്ങി ഉടനെ കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.

നെട്ടൂര്‍ സ്വദേശികളായ ഷാമില്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നെട്ടൂര്‍ സ്വദേശികളായ ബിനു, മണിക്കുട്ടന്‍ എന്നിവര്‍ പുഴയില്‍ ഇറങ്ങി ക്രയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്താനുള്ള റോപ്പ് വാഹനത്തില്‍ കെട്ടി. രാത്രി 9.30 യോടെ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന് കരയ്‌ക്കെത്തിച്ചു.

accident kochi police