വയനാട്ടിൽ കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറി; മൂന്നു മരണം

കാർ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടമായി ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് സൂചന

author-image
Rajesh T L
Updated On
New Update
car

അപകടത്തിൽപ്പെട്ട കാറും കെഎസ്ആർടിസി ബസും

Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപറ്റ: വയനാട് വൈത്തിരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ മൂന്നു പേർ മരണപ്പെട്ടു . കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഇന്ന്‌ രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്.കാറിൽ ഒരേ കുടുംബത്തിലെ ആറു പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്.

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി.

കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാർ, നിയന്ത്രണം വിട്ട് തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സ്കാനിയ ബസിലാണ് ഇടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടമായി ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് സൂചന. മരിച്ചവരിൽ രണ്ടു പേരുടെ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രിയിലും ഒരാളുടെ മൃതദേഹം വൈത്തിരി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ് .

KSRTC Bus car accident wayanadu