പാലക്കാട് കണ്ണനൂരിൽ കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് അപകടം ; ഒരു മരണം, 3 പേർക്ക് പരുക്ക്

മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം.

author-image
Rajesh T L
New Update
accident 1

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: കണ്ണനൂർ ദേശീയപാതയിൽ വെച്ച് നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു.  മൂന്ന് പേർക്ക് പരിക്ക്.  പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.  പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം.

മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. തങ്കമുത്തുവിൻറെ മകനും ഭാര്യയും ബന്ധുവുമായിരുന്നു കേസ്സിലെ മറ്റു യാത്രക്കാർ. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.

palakkad car accident