പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി;മൂന്ന് പേർക്ക് പരിക്ക്

കാര്‍ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

author-image
Subi
New Update
three

മലപ്പുറം: പൊന്നാനിയില്‍ പരീക്ഷ കഴിഞ്ഞു മടങ്ങിപോവുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരിക്ക്. പൊന്നാനി എ വി ഹൈസ്‌കൂളിനു സമീപമാണ് പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ പാഞ്ഞു കയറിയത്.

 

അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.വിദ്യാർത്ഥികളെ ഇടിച്ച കാർ മറ്റൊരു കാറിലും ഇടിച്ചിരുന്നു ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്.

 

കാര്‍ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പരിക്കേറ്റ രണ്ടുപേർ താലൂക്ക് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

car accident