മലപ്പുറത്ത് രോ​ഗിയുമായി പോയ കാർ ചെളിയിൽ പുതഞ്ഞു; ചികിത്സ വൈകി, രോ​ഗി മരിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയിൽ കുടുങ്ങിയത്. പിന്നീട് നാട്ടുകാർ എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

author-image
Vishnupriya
Updated On
New Update
pa

സെയ്താലി

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട്സ്വദേശി സെയ്താലിയാണ് മരിച്ചത്. ചികിത്സ കിട്ടാൻ വൈകിയതാണ് മരണകാരണം. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയിൽ കുടുങ്ങിയത്. പിന്നീട് നാട്ടുകാർ എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡിൽ ചെളി നിറഞ്ഞത്. യാതൊരു മുൻകരുതലും ഇല്ലാതെയാണ് പ്രദേശത്തു നിന്ന് മണ്ണെടുക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു. രോഗിയുമായി വന്ന കാർ കുടുങ്ങിയെന്ന് പോലീസിൽ അറിയിച്ചിട്ടും അധികൃതർ എത്താൻ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.

.

malappuram