കാര്‍ നിയന്ത്രണം വിട്ട് കനാലില്‍ വീണു

author-image
anumol ps
New Update
car. accident

കനാലില്‍ വീണ കാര്‍

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ നിയന്ത്രണം വിട്ട കാര്‍ നിറയെ വെള്ളമുള്ള കനാലില്‍ വീണു. കാര്‍ ഓടിച്ചിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥി തെക്കയില്‍ വിഷ്ണു അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ അപകടം നടന്ന കനാലിന് സമീപം തന്നെയാണ് താമസിക്കുന്നത്. കാര്‍ പത്ത് മീറ്ററോളം വെള്ളത്തില്‍ ഒഴുകി പാലത്തിന് സമീപം തങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.  

റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന കനാലിലേക്കാണ് കാര്‍ വീണത്. റോഡരികില്‍ കൈവരികളൊന്നും ഉണ്ടായിരുന്നില്ല. കാര്‍ വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയപ്പോള്‍ വിഷ്ണു ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. ഗ്രേഡ് അസി. സേഫ്റ്റി ഓഫീസര്‍ എം മജീദ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, പി കെ ഇര്‍ഷാദ്, നിധി പ്രസാദ്, എന്‍ പി അനൂപ്, പി കെ രനീഷ്, കെ പി രജീഷ്, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.



canal