കോഴിക്കോട് : വടകരയിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വിഷപ്പുക ശ്വസിച്ചതെന്ന് പ്രാഥമിക റിപ്പോർട്ട്.മലപ്പുറം സ്വദേശി മനോജ്,കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.ക്യാരവാൻ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കാർബൺ മോംണോക്സൈഡ് ശ്വസിച്ചതുകൊണ്ടാണ് പൊതുവെ ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിക്കുന്നതിനുള്ള പ്രധാന കാരണമെന്നാണ് പ്രാഥമിക വിവരം.ഇൻകംപ്ലീറ്റ് ബേണിങ് മൂലമാണ് ഇതുണ്ടാകുന്നത്.അതായത് ശരിയായ രീതിയിൽ ഇന്ധനം കത്താത്തതിനാലാണ് കാർബ ൺ മോണോക്സൈഡ് ഉണ്ടാകുന്നത്.ഇതുകൊണ്ടാണ് വാഹനത്തിലെ കാറ്റലിക് കൺവെർട്ടർ ഉപയോഗിക്കുന്നത്.എക്സ്പോസ്ഡ് ഗ്യാസ് കാറ്റലിക് കൺവെർട്ടെർ വഴി കടന്നു പോകുമ്പോൾ കംപ്ലീറ്റ് ബർണിങ് നടക്കുകയും കാർബൺ മോണോക്സൈഡിനെ ഇത് കാർബൺഡയോക്സൈഡായി മാറ്റുകയും ചെയ്യും.
അത്തരത്തിലെന്തെങ്കിലും പ്രശ്നം സംഭവിച്ചിട്ടുണ്ടോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് കുസാറ്റിലെ സീനിയർ പ്രൊഫെസർ ഡോ .കെ ഗിരീഷ് കുമാർ പറയുന്നു.എ.സി ഓൺ ചെയ്തപ്പോൾ കാർബൺ മോണോക്സൈഡ് എക്സ്പോസ്ഡ് ഗ്യാസായി വാഹനത്തിനുള്ളിലേക്ക് വരാനുള്ള സാധ്യതകളാണ് ഇവിടെ കാണുന്നത്.അങ്ങനെയെങ്കിൽ ബ്ലഡിലുള്ള ഓക്സിജൻ സപ്ലൈ ഹീമോഗ്ലോബിനുമായും ഓക്സിജനുമായും ചേർന്നാണ് പോകേണ്ടത്.കാർബൺ മോണോക്സൈഡ് ഉണ്ടെങ്കിൽ കാർബൺ മോണോക്സൈഡ് ഹീമോഗ്ലോബിൻനിൽ പിടിക്കുകയും ഇങ്ങനെയുണ്ടാകുന്നത് വളരെ അപകടരമാകുമെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു.