ഹോസ്റ്റലിന്റ് നാലാം നിലയിൽ നിന്നും വീണ് കെയർ ടേക്കർ മരിച്ചു

ടാങ്കിൽ വെള്ളം ലീക്കാവുന്നത് പരിശോധിക്കാൻ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

author-image
Shyam
New Update
1

ദീപ ജയകുമാർ

Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: ഹോസ്റ്റലിന്റ്  നാലാം നിലയിൽ നിന്നും വീണ് കെയർ ടേക്കർ മരിച്ചു  വാഴക്കാല, വൃന്ദാവനം, മാനത്തുതുണ്ടിൽ വീട്ടിൽ ദീപ ജയകുമാർ (47) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

കാക്കനാട് ചിറ്റേത്തുകര സ്വദേശി ബീരാവൂവിന്റെ ഉടമസ്ഥതയിലുളള ചിറ്റേത്ത് ചേംബേഴ്സ് കെട്ടിടത്തിന്റെ  നാലാം നിലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാരുടെ ഹോസ്റ്റലിന്റ് കെയർ ടേക്കറായി ജോലിചെയ്ത് വരുകയായിരുന്നു. ടാങ്കിൽ വെള്ളം ലീക്കാവുന്നത് പരിശോധിക്കാൻ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

വാഴക്കാല ജങ്ഷനിൽ ഉണ്ടായിരുന്ന പിങ്ക് പോലീസ് സ്ഥലത്തെത്തി ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദദേഹം  എറണാകുളം മെഡിക്കൽ സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: ജയകുമാർ, മകൻ: ആദിത്യൻ,

accident death kakkanad news