കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീ പിടിച്ചു

650ഓളം കണ്ടെയ്‌നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.

author-image
Sneha SB
New Update
COST

കോസ്റ്റ് ഗാര്‍ഡ്‌

കോഴിക്കോട് : കോഴിക്കോട് തീരത്ത് വീണ്ടും കപ്പല്‍ അപകടം.കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീ പിടിച്ചു.തീ പിടിച്ചതിനു പിന്നാലെ 50 കണ്ടൈനറുകള്‍ കടലില്‍ വീണു.650ഓളം കണ്ടെയ്‌നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.കേരള തീരത്ത് നിന്ന് 120 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം ഉണ്ടായത്.കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ,നേവി കപ്പല്‍ എന്നിവ രക്ഷാ ദൗത്യത്തിനായി അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കപ്പലില്‍ 40 ജീവനക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.ഫീഡര്‍ ഷിപ്പാണ് അപകടത്തില്‍ പെട്ടത്.സിംഗപ്പൂര്‍ പതാകയുളള കപ്പലാണിത് .പത്ത് മണിക്കൂര്‍ മുമ്പാണ് സിംഗപ്പൂരില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടത്.മണിക്കൂര്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കപ്പല്‍ സംഭവിച്ചത്.അപകടം സംഭവിച്ചത് ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

calicut ship accident