കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം

തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നു പരാതിക്കാര്‍ പറയുന്നതല്ലാതെ ഇതു സംബന്ധിച്ച് ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു

author-image
Biju
New Update
krishnaRFG

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. 

തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നു പരാതിക്കാര്‍ പറയുന്നതല്ലാതെ ഇതു സംബന്ധിച്ച് ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

അതേസമയം, പണം തട്ടിച്ചുവെന്ന് ആരോപിച്ച് കൃഷ്ണകുമാര്‍ കൊടുത്ത കേസില്‍ ജീവനക്കാരികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 

ദിയയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്. അന്വേഷണത്തോട് സഹകരിക്കാന്‍ പോലും തയാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ അത് കേസിനെ ബാധിക്കും എന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി വിനീതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Krishnakumar