ട്രെയിന്‍ തട്ടി ആന ചരിഞ്ഞു; ലോക്കോപൈലറ്റിനെതിരെ കേസ്

നിഷ്‌കര്‍ഷിച്ച വേഗത നിയന്ത്രണം പാലിച്ചില്ല. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടം ഉണ്ടാക്കിയത്. അതനുസരിച്ചാണ് ലോക്കോപൈലറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.

author-image
Sruthi
New Update
elephant

case against loco piolet

Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട് ട്രെയിന്‍ തട്ടി ആന ചരിഞ്ഞ സംഭവത്തില്‍ ലോക്കോപൈലറ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. റെയില്‍വെയുമായി നേരത്തെയും സംസാരിച്ചിരുന്നു. എന്നാല്‍ ഇന്നലെ അപകടം ഉണ്ടാക്കിയ ട്രെയിന്‍ വേഗപരിധി പാലിച്ചില്ല. റെയില്‍വെയും വനം വകുപ്പും സംയുക്തമായി ചേര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.
നിഷ്‌കര്‍ഷിച്ച വേഗത നിയന്ത്രണം പാലിച്ചില്ല. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടം ഉണ്ടാക്കിയത്. അതനുസരിച്ചാണ് ലോക്കോപൈലറ്റിനെതിരെ കേസെടുത്തിരിക്കുന്നത്. വന്യജീവികള്‍ കൊല്ലപ്പെടുന്നത് ഗൗരവമായ പ്രശ്‌നമായി കാണേണ്ട വിഷയമാണ്. സുഗന്ധഗിരി പ്രശ്‌നത്തില്‍ 18 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പാളിച്ചയുണ്ടായാല്‍ തിരുത്തപ്പെടും. ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

loco piolet