ചികിത്സക്കിടെ നാലു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്

അനസ്തേഷ്യ നല്‍കി അല്‍പസമയത്തിനു ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു.ചികിത്സയില്‍ വന്ന വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. എന്നാല്‍, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

author-image
Rajesh T L
New Update
medical negligence

Case file against medical negligence

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തേഷ്യ നല്‍കിയതിനു പിന്നാലെയായിരുന്നു കുട്ടിയുടെ മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെ തുടര്‍ന്നാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടുന്നതിനു മുമ്പ് അനസ്തേഷ്യ നല്‍കുകയായിരുന്നു. അനസ്തേഷ്യ നല്‍കി അല്‍പസമയത്തിനു ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു.ചികിത്സയില്‍ വന്ന വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. എന്നാല്‍, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 

medical negligence