/kalakaumudi/media/media_files/2026/02/06/radhu-2026-02-06-12-41-48.jpg)
കൊച്ചി: പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പറവൂർ ചെങ്ങമനാട് സ്വദേശിയുടെ പരാതിയിൽ ആണ് നടപടി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
എ എൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയ്‌ക്കെതിരെയാണ് പറവൂർ സ്വദേശി പരാതി നൽകിയത്. എൻ രാധാകൃഷ്ണന് പുറമെ സുമേഷ് രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവരാണ് മറ്റ് പ്രതികൾ. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് 63,500 രൂപയാണ് പരാതിക്കാരൻ നൽകിയത്.
പണം നൽകി രണ്ട് വർഷം പിന്നിട്ടിട്ടും വാഹനമോ പണമോ ലഭിച്ചില്ലെന്നാണ് പരാതി. എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
