അശ്ലീല ദ്വയാര്‍ത്ഥ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്ടും ചുമത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ബോബി ചെമ്മണൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ഇന്‍സ്റ്റഗ്രാം കുറിപ്പിലാണ് ഹണി റോസ് വെളിപ്പെടുത്തിയത്.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തു
ബോബി ചെമ്മണൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ഇന്‍സ്റ്റഗ്രാം കുറിപ്പിലാണ് ഹണി റോസ് വെളിപ്പെടുത്തിയത്
New Update