/kalakaumudi/media/media_files/2025/02/12/WjMRBTWaloRlmNcLIHzS.jpg)
തൃക്കാക്കര: കാക്കനാട് സ്വദേശിയായ യുവതിയെ ലൈംഗീകമായി പീഢിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ റായ്പൂർ സെൻ മേരീസ് കാത്തലിക് ചർച്ച് സഹ വികാരിയായ ഫാ. നെൽസൻ കൊല്ലനശ്ശേരിക്കെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്തു.2022 ജനുവരിയിലാണ് കെന്നഡി മുക്കിലുള്ള വിമല സോഷ്യൽ സെന്ററിൽ വച്ച് പള്ളിയുടെ കാഴ്ച വയ്പ സംബന്ധമായ സാധനങ്ങൾ വാങ്ങുന്നതിനായി നെൽസൻ എത്തിയപ്പോഴായിരുന്നു ഇരുവരും പരിചയത്തിലാവുന്നത്, പിന്നീട് യുവതിയുടെ മൊബൈൽ നമ്പർ തന്ത്രപൂർവ്വം സംഘടിപ്പിച്ച പ്രതി നിരന്തരം ഫോൺവിളി തുടർന്നു.പിന്നീട് സൗഹൃദത്തിലാവുകയായിരുന്നു.
തുടർന്ന് വിവാഹ വാഗ്ദാനം നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചു . 2022 ഡിസംബർ മുതൽ 2023 മെയ് വരെയുള്ള കാലയളവിൽ പരാതിക്കാരിയുടെ വീട്ടിൽ വച്ച് പലതവണ പീഢിപ്പിക്കുകയും, പീഢന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു.പിന്നീട് പലപ്പോഴായി വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്നും 1,43,000/ രൂപ തട്ടിയെടുത്തു. പിന്നീട് വിവാഹത്തിൽ നിന്നും ഒഴിഞ്ഞുമാറിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.എറണാകുളം പിഴല സ്വദേശിയാണ് ഫാ. നെൽസൻ കൊല്ലനശ്ശേരി