ജാതിപ്പേര് വിളിച്ച് അപമാനിച്ചു:  എറണാകുളം ജില്ലാ ജയിൽ ഡോക്ടർക്കെതിരെ കേസ്

ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ എറണാകുളം ജില്ലാ ജയിൽ ഡോക്ടർക്കെതിരെ പോലീസ് കേസ് എടുത്തു. ഡോ ബെൽന മാർരറ്റിനെതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്.

author-image
Shyam Kopparambil
New Update
JILLA JAYIL KAKKANAD

 

തൃക്കാക്കര:  ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ എറണാകുളം ജില്ലാ ജയിൽ ഡോക്ടർക്കെതിരെ പോലീസ് കേസ് എടുത്തു. ഡോ ബെൽന മാർരറ്റിനെതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്. എറണാകുളം ജില്ലാ ജയിലിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഫാർമസിസ്റ്റിനെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലേക്കാണ് കേസ്.ഫെബ്രുവരി 11 മുതൽ ഡോക്ടറിൽ നിന്നും കടുത്ത അധിക്ഷേപവും,പീഡനവുമാണ് ഏൽക്കേണ്ടിവന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഫെബ്രുവരി 17  ന് രാവിലെ പതിനൊന്ന് മണിക്ക്   മെഡിക്കൽ ഓഫീസറുടെ റൂമിൽ ആക്ഷേപിക്കുകയും   ബാത്റൂം ഉപയോഗിച്ച് ശേഷം ക്ലോസറ്റിൽ വെള്ളം എടുത്ത് ഒഴിപ്പിച്ചും പീഡിപ്പിച്ചതായി ഇവർ ഇൻഫോപാർക്ക് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.   

jail kochi kakkanad news