മദ്യപിച്ചു വാഹനമോടിച്ച കേസിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐയും നടനുമായ ശിവദാസനെതിരെ കേസ്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിന് കാരണമായ സംഭവം. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു.

author-image
Devina
New Update
sivadas

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ  സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെ കേസെടുത്തു .

മട്ടന്നൂർ പൊലീസ് ആണ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിന് കാരണമായ സംഭവം. 

സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതോടെ മട്ടന്നൂർ പൊലീസ് കേസെടുക്കുകയായിരുന്നു

. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.