ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനും എതിരെ കേസ്. നടക്കാവ് പൊലീസ് ആണ് 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും.
ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ആരോപണം. ഈ ആരോപണം സുധീഷ് തള്ളിയിരുന്നു. എന്നാൽ സുധീഷ് കളവ് പറയുന്ന വ്യക്തിയാണ് വ്യക്തമാക്കി ജൂനിയർ ആർട്ടിസ്റ്റ് വീണ്ടും രംഗത്തെത്തിയിരുന്നു.
സുധീഷ് പറഞ്ഞ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. സുധീഷിനെ കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓർത്തിരിക്കുന്നത്. എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാൻ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്.
ഇടവേള ബാബു ‘അമ്മ’യിലെ അംഗത്വ ഫീസ് ആയ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താൽ മതി എന്നാണ് ഇടവേള ബാബു പറഞ്ഞത് എന്നും നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് ശേഷം തൊട്ടടുത്ത ദിവസം തന്നോട് ഒറ്റക്ക് വരാൻ പറഞ്ഞുവെന്നും നടി വ്യക്തമാക്കിയിരുന്നു.