/kalakaumudi/media/media_files/2025/04/17/ROwyTteMCVfbjRtbMCss.jpg)
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഈസ്റ്റ് മലയാറ്റൂർ ശാഖ വക ആറാട്ടുകടവ് ദുർഗാദേവി ക്ഷേത്രത്തിൽ അതിക്രമം കാട്ടുകയും മേൽശാന്തിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് നേതാവും യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം സെക്രട്ടറിയും തുറവൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ അഖിൽ ഡേവിസിനെതിരെ (35) കാലടി പൊലീസ് കേസെടുത്തു. സംഭവത്തിൽ എസ്.എൻ.ഡി.പി. വൈദികയോഗം കുന്നത്തുനാട് യൂണിയൻ കമ്മിറ്റിയും ശാഖായോഗവും പ്രതിഷേധിച്ചു.
വിഷുവിന് തലേന്ന് വൈകിട്ട് ക്ഷേത്രം മേൽശാന്തി ടി.ആർ. അരുൺ പൂജയ്ക്കായി വരുംവഴിയാണ് കാർ തടഞ്ഞ് ബലമായി കാറിൽ കയറി ക്ഷേത്രവളപ്പിലെത്തി അക്രമം കാണിച്ചത്. മദ്യപിച്ച് ലക്കുകെട്ട് ഇയാൾ മേൽശാന്തിയെ അസഭ്യം പറയുകയും കൊടിമരത്തിന് സമീപം വന്ന് നിന്ന് തെറിവിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അഖിൽ ഡേവിസും സംഘവും മഹീന്ദ്ര താർ കെ.എൽ.63 എച്ച് 3131 ജീപ്പ് വട്ടമിട്ട് നിൽക്കവേ മേൽശാന്തി ഹോൺ മുഴക്കിയതാണ് പ്രകോപനം. ഇന്നലെ ക്ഷേത്രത്തിൽ ഇയാളെ തെളിവെടുപ്പിനും പൊലീസ് കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രിക്കും ആലുവ റൂറൽ എസ്.പിക്കും ക്ഷേത്രം കമ്മിറ്റി ഇന്നലെ പരാതി നൽകിയിട്ടുണ്ട്.
പ്രതിഷേധം
അഖിൽ ഡേവിസിനെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് വൈദികയോഗം കുന്നത്തുനാട് യൂണിയൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.പി.നൗഷാദ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയൻ കൺവീനർ എ.കെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈദിക യോഗം സെക്രട്ടറി ടി.വി.ഷിബു ശാന്തി, വൈസ് പ്രസിഡന്റ് എൻ.വി. ഷാജി ശാന്തി എന്നിവർ