/kalakaumudi/media/media_files/2024/11/07/7eJTdc22qoi3dNi493rK.jpg)
കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ എച്ച്. നുജുമുദ്ദീനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പെരുമ്പടപ്പ് നമ്പിശേരിപറമ്പ് വീട്ടിൽ ജെസ്റ്റിൻ (23), കടവന്ത്ര ചിലവന്നൂർ കുളങ്ങരത്തറ വിഷ്ണു ബോബൻ (24) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. ഇരുവരെയും ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച രാത്രി എറണാകുളം ബാനർജി റോഡിലുള്ള ഓഫീസിൽനിന്ന് ഇറങ്ങവെയാണ് അഞ്ചംഗസംഘം ആക്രമിച്ചത്. ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കവേയാണ് നുജുമുദ്ദീനെ ആക്രമിച്ചത്. പ്രതികളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ നുജുമുദ്ദീനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നുജുമുദ്ദീന്റെയും ഭാര്യ റസീനയുടെയും പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ആക്രമത്തിനിടെ റോഡിലൂടെ വാഹനത്തിലും മറ്റും വന്നവരുടെ സമയോചിത ഇടപെടലാണ് നുജുമുദ്ദീനെയും കുടുംബത്തെയും രക്ഷിച്ചത്. ആക്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട മൂന്നുപേർക്കായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
