വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബി ജെ പി പ്രവർത്തകനെതിരെ കേസെടുത്തു

ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65 കാരി. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്.അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു

author-image
Devina
New Update
sureshhhhhhh palakkad

പാലക്കാട്: ആലത്തൂർ പാടൂരിൽ വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്.

കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റ് സുരേഷിനെതിരെയാണ് കേസ്.

ആലത്തൂർ പൊലീസാണ് കേസെടുത്തത്.പുലർച്ചെ മൂന്നരയോടെയായിരുന്നു തനിച്ച് കഴിയുന്ന വയോധികയ്ക്ക് നേരെ അപ്രതീക്ഷിത ആക്രണമുണ്ടായത്.

 ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65 കാരി. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്.

 അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വയോധിക കുതറി മാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

 ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയത്.

 വയോധികയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതി സുരേഷും മറ്റു മൂന്ന് പേരും പാടൂർ അങ്ങാടിയിൽ പരസ്യമദ്യപാനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മദ്യലഹരിയിൽ അങ്ങാടിയിലെ ഡിവൈഎഫ്‌ഐയുടെ ഫ്‌ളക്‌സ് ബോർഡ് തകർത്തതിനും സുരേഷിനും സംഘത്തിരമെതിരെ കേസെടുത്തിട്ടുണ്ട്.

ഇര കുറ്റകൃത്യങ്ങൾക്കും പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി ആലത്തൂർ പൊലീസ് അറിയിച്ചു.