/kalakaumudi/media/media_files/2025/11/08/jasna-salimm-2025-11-08-16-07-11.jpg)
ഗുരുവായൂർ :ഹൈക്കോടതിയുടെ ഉത്തരവിനെ നിഷേധിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്ര പരിസരത്തു റീൽസ് ചിത്രീകരണം നടത്തിയ കേസിൽ ജസ്‌ന സലീമിനെതിരെ കേസെടുത്തു.
മുൻപ് ജസ്‌ന നടപ്പുരയിൽ വെച്ച് റീൽസ് ചിത്രീകരണം നടത്തുകയും പിന്നീട് ഇതിനെ വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിക്കുകയും ചെയ്തു .
എന്നാൽ ഇത് മറികടന്നാണ് വീണ്ടും ഇത്തരത്തിൽ ചിത്രീകരണം നടത്തിയത് .
നേരത്തെയും ജസ്ന ​ഗുരുവായൂർ നടയിൽ വച്ച് റീൽസ് ചിത്രീകരിച്ചത് വിവാ​ദമായിരുന്നു.
അന്ന് കിഴക്കേ നടയിലെ കൃഷ്ണ വി​ഗ്ര​ഹ​ത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്.
ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമത്തിനാണ് അന്ന് കേസെടുത്തത്.
കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ ജസ്ന ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് കേക്ക് മുറിച്ചതടക്കം വിവാദമായിരുന്നു.
സംഭവത്തിൽ ​ദേവസ്വം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും ഇത്തരത്തിൽ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അം​ഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
