/kalakaumudi/media/media_files/2025/07/06/bindhu-case-2025-07-06-14-42-03.png)
തിരുവനന്തപുരം : അമ്പലമുക്കിലെ വീട്ടില്‍ ജോലിക്കുനിന്ന യുവതിയെ വ്യാജമോഷണക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വീട്ടുടമയ്ക്കും മകള്‍ക്കും പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്തു.ആര്‍. ബിന്ദു നല്‍കിയ പരാതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്റെ ഉത്തരവനുസരിച്ചാണ് നടപടി.വീട്ടുടമ ഓമന ഡാനിയേല്‍, മകള്‍ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ എസ്ഐ എസ്.ജെ. പ്രസാദ്, എഎസ്ഐ പ്രസന്നകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.വ്യാജപരാതിയില്‍ പോലീസ് തന്നെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
ബിന്ദുവിനെതിരെ ഓമാന ഡാനിയേലാണ് മാലമോഷണത്തിന് പൊലീസില്‍ പരാതി നല്‍കിയത്.മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23 നാണ്.ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ സ്റ്റേഷനിലിരുത്തി ഒരു രാത്രി മുഴുവന്‍ ചോദ്യംചെയ്തു.വീട്ടുകാരോട് സംസാരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല.പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിവരെ ബിന്ദുവിനെ സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.