/kalakaumudi/media/media_files/NrIXCjnuAwrBPrsTZN28.png)
കണ്ണൂരില്‍ അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കരിക്കോട്ടക്കരി പോലീസ് കേസെടുത്തത്.ഷാന്‍, അഖില്‍, ഷാരോണ്‍ എന്നിവരാണ് മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സ്വകാര്യ കോളജിലെ പ്രിന്‍സിപ്പലിന്റെയും രക്ഷിതാക്കളുടെയും പരാതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.