കശുഅണ്ടി ഇറക്കുമതി തട്ടിപ്പ്: കുറ്റപത്രം ഉടൻ

ടാൻസാനിയയിൽ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശി അനീഷ് ബാബു പണം തട്ടിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.

author-image
Shyam
New Update
ED

കൊച്ചി: ടാൻസാനിയയിൽ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശി അനീഷ് ബാബു പണം തട്ടിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം പൂർത്തിയായെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ അറിയിച്ചു. 40 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ് ബാബു നൽകിയ ഹർജിയിലാണ് വിശദീകരണം. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി വിധി പറയാൻ മാറ്റി. കശുഅണ്ടി വാഗ്ദാനം ചെയ്ത് വാങ്ങിയ തുകയ്‌ക്ക് മതിയായ ചരക്ക് ലഭ്യമാക്കിയെന്നും വില കൂടിയതിനാലാണ് കുറേപ്പേർക്ക് നൽകാൻ സാധിക്കാതിരുന്നതെന്നുമാണ് ഹർജിക്കാരന്റെ വാദം. തട്ടിയെടുത്ത പണമപയോഗിച്ച് വീടുണ്ടാക്കിയെന്നാണ് ഇ.ഡി വാദം. അതേസമയം, അറസ്റ്റിന്റെ നിയമസാധുതയെ ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുറ്റപത്രം ഉടൻ നൽകുമെന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി ആവശ്യപ്പെട്ടു.

enforcement directorate