/kalakaumudi/media/media_files/2025/07/02/eiiq9ea52077-2025-07-02-16-00-24.jpg)
കൊല്ലം: കാഷ്യു ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ നടന്ന അനധികൃത നിയമനങ്ങളെ ചോദ്യം ചെയ്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കോൺഗ്രസ് നേതാക്കന്മാരെ കോടതി വെറുതെ വിട്ടു.
ഡിസിസി വൈസ് പ്രസിഡൻ്റ് ആയ എം.എം. സഞ്ജീവ് കുമാർ, ഐഎൻടിയുസി നേതാവായ കടകംപള്ളി മനോജ്, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി അഭിലാഷ് അമ്പലംകുന്ന് തുടങ്ങിയവരെയാണ് കോടതി വിട്ടയച്ചത്.കൊല്ലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കോർപ്പറേഷൻ എം.ഡി യുടെ പേഴ്സണൽ മാനേജർ ആയിരുന്ന അജിത്കുമാർ, അസിസ്റ്റൻ്റ് പേഴ്സണൽ മാനേജർ ആയിരുന്ന ഗോപകുമാർ എന്നിവരെ അന്യായമായി തടങ്കലിൽ വയ്ച്ചു ഭീഷണിപ്പെടുത്തിയെന്നും, ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ആരോപിക്കപ്പെട്ട കുറ്റം സംശയാധീതമായി തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കണ്ടെത്തിയാണ് പ്രതികളെ വെറുതെ വിട്ടത്.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എം. എസ്. അജിത്കുമാർ, വിപിൻ വിഷ്ണു എന്നിവർ ഹാജരായി.