ജാതീയമായി അധിക്ഷേപിച്ചു ; ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി, 5 ലക്ഷം ആവശ്യപ്പെട്ടു: ദിയക്കെതിരെ ജീവനക്കാര്‍

ഒരിടത്തും സ്വന്തം മേല്‍വിലാസമോ ഫോണ്‍ നമ്പറോ ദിയ ഉപയോഗിച്ചിരുന്നില്ല.എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു.

author-image
Sneha SB
New Update
DIYA

തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരായ പരാതിയില്‍  കൂടുതല്‍ ആരോപണങ്ങളുമായി ദിയയുടെ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍.തങ്ങളെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.ഒരിടത്തും സ്വന്തം മേല്‍വിലാസമോ ഫോണ്‍ നമ്പറോ ദിയ ഉപയോഗിച്ചിരുന്നില്ല.എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു.
രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികള്‍ പറയുന്നു. ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതിന്റെ സ്‌ക്രീന്‍ഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.ജീവനക്കാര്‍ കാരണം 200 ഓര്‍ഡര്‍ നഷ്ടമായെന്ന് ദിയ പറഞ്ഞു. ഇതിന് പകരം 5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ പരാതി വ്യാജമാണമെന്നും മുന്നോട്ട് പോകുമെന്നും കൃഷ്ണകുമാര്‍. പ്രതികരിച്ചു.

 

case