/kalakaumudi/media/media_files/2025/10/13/kaviyil-2025-10-13-13-59-33.jpeg)
കണ്ണൂർ:ഇനി വരുന്ന തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ കടുത്ത നിലപാട് തന്നെ സ്വീകരിക്കുമെന്നും സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും കത്തോലിക്കാ സഭ .
അവഗണിക്കുന്നവരെ സഭ തിരിച്ചുംഅവഗണിക്കുമെന്നും അമ്പതോളം മണ്ഡലങ്ങളിൽ സഭക്ക് ശക്തമായ സ്വാധീനമുണ്ടെന്നും ഫാ ഫിലിപ്പ് കവിയിൽ പറഞ്ഞു .
ക്രൈസ്തവ സമൂഹത്തെ അവഗണിച്ചാൽ ദോഷമുണ്ടാകുമെന്നും കത്തോലിക്കാ കോൺഗ്രസ്സ് അവകാശ സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര.
ജെ ബി കോശി റിപ്പോർട്ട് പരസ്യപ്പെടുത്തി സമുദായ നേതൃത്വവുമായി ചർച്ച നടത്തണം എന്ന ആവിശ്യവുംവന്യജീവി,തെരുവുനായ ശല്യത്തിന് പരിഹാരം വേണമെന്ന മുദ്രവാക്യവും യാത്രയിൽ ഉയർത്തും .